VIDEO വനിതാ ശാക്തീകരണ പരിപാടിയില്‍ പുരുഷനെ ചെരിപ്പൂരി തല്ലി സ്ത്രീ; വൈറല്‍ വീഡിയോ

ന്യൂദല്‍ഹി- സംസാരിച്ചുകൊണ്ടിരിക്കെ മൈക്കിനു മുന്നില്‍ന്ന് തള്ളിയ ആളെ സ്റ്റേജില്‍വെച്ച് തന്നെ കൈകാര്യം ചെയ്ത് സ്ത്രീ.
ദല്‍ഹിയില്‍ സ്ത്രീ ശാക്തീകരണ പരിപാടിയുടെ വേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് സൈഡിലേക്ക് തിരിഞ്ഞ് പുരുഷനെ ചെരിപ്പുകൊണ്ട് തല്ലുകയായിരുന്നു. തലസ്ഥാനത്തെ ഛത്തര്‍പൂരില്‍ ഹിന്ദു ഏകതാ മഞ്ചിന്റെ 'ബേട്ടി ബച്ചാവോ' മഹാപഞ്ചായത്തില്‍ നടന്ന സംഭവമാണ് പുറത്തുവന്നത്.
സ്‌റ്റേജിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ദല്‍ഹിയില്‍ നടന്ന ശ്രദ്ധ വാക്കര്‍ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Latest News