ജിദ്ദ മഴക്കെടുതി: നിരവധി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസം

ജിദ്ദ - കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിലുണ്ടായ മഴക്കെടുതിയില്‍ വെള്ളം കയറിയും കേടുപാടുകള്‍ സംഭവിച്ചും വാസയോഗ്യമല്ലാതായി മാറിയ വീടുകളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലും ഹോട്ടലുകളിലും താമസസൗകര്യം നല്‍കി. പ്രിന്‍സ് ഫവാസ്, അല്‍അജാവീദ്, അല്‍സനാബില്‍ ഡിസ്ട്രിക്ടുകളിലെയും സമീപപ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ചെലവില്‍ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചത്.
കനത്ത മഴയിലും പ്രളയത്തിലും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും നേരിട്ട നാശനഷ്ടങ്ങളുടെ കണക്കുകള്‍ സിവില്‍ ഡിഫന്‍സ്, ധനമന്ത്രാലയ പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി ശേഖരിച്ചുവരികയാണ്. ഇതേ കമ്മിറ്റിയാണ് സര്‍ക്കാര്‍ ചെലവില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളെ നിര്‍ണയിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

Latest News