Sorry, you need to enable JavaScript to visit this website.

'വൺ മില്യൺ ആന്റ് വൺ' ആഗോള കാമ്പയിൻ ഉദ്ഘാടനം ചെയ്തു

വൺ മില്യൺ ആന്റ് വൺ ആഗോള കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ച ശേഷം സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ് സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജോൺ വ്രോ ലോകകപ്പ് വേദിയിൽ

തെരുവു കുട്ടികൾക്കായി ഒരു ആഗോള കൂട്ടായ്മ

ദോഹ- ലോകമെമ്പാടുമുള്ള തെരുവിൽ താമസിക്കുന്ന 10,00,001 കുട്ടികളുടെ ജനന രജിസ്ട്രേഷൻ സുരക്ഷിതമാക്കുന്നതിനുള്ള ആഗോള കാമ്പയിനായ 'വൺ മില്യൺ ആന്റ് വൺ' കാമ്പയിൻ  സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ് ഔദ്യോഗികമായി ആരംഭിച്ചു.
ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്‌നദ്, ക്യു.എഫ് വൈസ് ചെയർപേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് അൽതാനി, പങ്കാളി സംഘടനകളുടെ പ്രതിനിധികളും അനുഭാവികളും ഉൾപ്പെട്ട തെരഞ്ഞെടുത്ത സദസ്സിനു മുന്നിൽ സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന്റെ സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജോൺ വ്രോയാണ് കാമ്പയിൻ പ്രഖ്യാപനം
നടത്തിയത്.
അടുത്തിടെ ഖത്തർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്ന സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് വൻ വിജയമായിരുന്നു. ഫിഫ 2022 ലോകകപ്പ് ഖത്തറിനും വടക്കേ അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026-നും ഇടയിൽ നടക്കുന്ന കാമ്പയിൻ, സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പ് 2023 ഉൾപ്പെടെ, നാലു വർഷത്തിനിടയിൽ നിരവധി നാഴികക്കല്ലുകൾ ഉൾക്കൊള്ളുന്ന ശ്രമങ്ങളുടെ ഒരു സഹകരണമായിരിക്കും. ഇന്ത്യ, സ്ട്രീറ്റ് ചൈൽഡ് ഗെയിംസ് 2024 പാരീസിൽ, 2026 ലെ സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് വടക്കേ അമേരിക്കയിൽ തുടങ്ങി നിരവധി പരിപാടികളാണ് കാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിമോഹമായ ഉദ്യമത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ജോൺ വ്രോ പറഞ്ഞു: ലോകത്ത് '1 ബില്യൺ ആളുകൾക്കെങ്കിലും ഒരു ഐഡന്റിറ്റി ഇല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അവരിൽ പകുതിയിലേറെയും കുട്ടികളാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികൾ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിചരണം തുടങ്ങിയവയൊക്കെ നിഷേധിക്കപ്പെട്ടവർ -അദ്ദേഹം തുടർന്നു. 'ജനന സർട്ടിഫിക്കറ്റ് പോലെയുള്ള നിയമപരമായ ഐഡന്റിഫിക്കേഷൻ ഇല്ലാതെ കഷ്ടപ്പെടുന്ന കുട്ടികളെ കരകയറ്റാനുള്ള പദ്ധതിയാണിത്.
വൺ മില്യൺ ആന്റ് വൺ എന്നത് ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും അഭിലഷണീയമായ ലെഗസി കാമ്പയിനാണ്. എന്നാൽ ഞങ്ങളുടെ പങ്കാളികളുടെ പിന്തുണയോടെ ഈ ഗെയിം മാറ്റുന്ന പ്രസ്ഥാനം നിറവേറ്റാനും ഓരോ കുട്ടിക്കും അവർ അർഹിക്കുന്ന ജീവിതം നയിക്കാനുള്ള അവകാശം നൽകാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു -വ്രോ വിശദീകരിച്ചു.
സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ്, കൺസോർഷ്യം ഫോർ സ്ട്രീറ്റ് ചിൽഡ്രൻ, ടോയ്‌ബോക്‌സ്, മുസ് ലിം ഹാൻഡ്‌സ് എന്നിവയ്‌ക്കൊപ്പം രാജ്യത്തെ തെരുവുമായി ബന്ധപ്പെട്ട യുവജനങ്ങളുമായി നേരിട്ട് പ്രവർത്തിക്കുന്ന 50 ൽ അധികം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രവർത്തിക്കും.
2023 ഏപ്രിൽ 12-ന് തെരുവു കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിൽ ന്യൂയോർക്കിലെ ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയറിൽ റിലീസ് ചെയ്യുന്ന ഒരു ഔദ്യോഗിക ഡോക്യുമെന്ററിയും ഈ കാമ്പയിനെ പിന്തുണയ്ക്കും. ഈ കാമ്പയിന് പിന്നിലെ ലക്ഷ്യം വിശദീകരിക്കുന്ന കുട്ടികളുടെ പ്രചോദനാത്മകമായ ശബ്ദം പങ്കിടുന്ന ഒരു സ്റ്റോറി സീരീസിന്റെ പിന്തുണയോടെയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുക.
സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന് പിന്തുണ നൽകാനുള്ള ഖത്തർ ഫൗണ്ടേഷന്റെ പ്രതിബദ്ധത കഴിഞ്ഞ മാസം എജ്യുക്കേഷൻ സിറ്റിയിൽ സ്ട്രീറ്റ് ചൈൽഡ് വേൾഡ് കപ്പ് 2022 ആതിഥേയത്വം വഹിച്ചു കൊണ്ടാണ് തെളിയിച്ചത്. എട്ട് ദിവസത്തെ ഇവന്റിനായി 25 രാജ്യങ്ങളിൽ നിന്നുള്ള 28 ടീമുകളെ ഒരുമിച്ച് കൊണ്ടുവന്നാണ് ആ മത്സരം വിജയിപ്പിച്ചത്. ഫുട്ബോൾ ടൂർണമെന്റിനൊപ്പം, ദുർബലരായ യുവാക്കൾ നേരിടുന്ന ചില പ്രതികൂല സാഹചര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ പരിപാടിയിൽ പങ്കെടുത്തവർ കലാ ശിൽപശാലകളിലും ശിശു സൗഹൃദ കോൺഗ്രസ് സെഷനുകളിലും ചേർന്നതും ശ്രദ്ധേയമായിരുന്നു.
----


 

Latest News