സോനം കപൂറിന്റെ ലെഹങ്ക 80 ലക്ഷത്തിന്റേത് 

ബോളിവുഡ് വിവാഹങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത താരങ്ങളുടെ വസ്ത്രങ്ങളാണ്. നടി സോനം കപൂറിന്റെ വിവാഹവും അതിഗംഭീരമായാണ് നടന്നത്. വിലപിടിപ്പുള്ള പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു.
വിവാഹത്തിന് സോനം കപൂര്‍ ധരിച്ചിരുന്ന ലെഹങ്കയാണ് സെലിബ്രിറ്റി വിവാഹവസ്ത്രങ്ങളുടെ വിലയില്‍ ഒന്നാം സ്ഥാനത്ത്. സോനത്തിനു വേണ്ടി ഡിസൈനര്‍ അനുരാധ വകീല്‍ ഒരുക്കിയ റെഡ് ലെഹങ്കയ്ക്ക് 80 ലക്ഷം രൂപ വിലമതിക്കുമെന്നാണ് ഫാഷന്‍ വിദഗ്ദരുടെ കണക്കുകൂട്ടല്‍. രണ്ട് വര്‍ഡഷം മുമ്പ് ഓര്‍ഡര്‍ കൊടുത്ത വസ്ത്രം തയാറായത് പതിനെട്ട് മാസങ്ങളെടുത്താണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് താരങ്ങളുടെ വിവാഹ വസ്ത്രങ്ങളുടെ വിലയും ഒട്ടും മോശമല്ല.
ഐശ്വര്യ റായ്(75 ലക്ഷം) നീത ലുല്ല  (75 ലക്ഷം) ശില്‍പ ഷെട്ടി (50 ലക്ഷം)കരീന കപൂര്‍ ഖാന്‍(50 ലക്ഷം)അനുഷ്‌ക ശര്‍മ(30 ലക്ഷം) ജനീലിയ ഡിസൂസ(17 ലക്ഷം)


 

Latest News