റിയാദ്- സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്ന ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചു. 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതായിരിക്കും കിംഗ് സല്മാന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടമായും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം സ്ഥാപിക്കുന്നതിനൊപ്പം രാജ്യത്തിന് പിന്തുണ നല്കുന്നതുമാണ് എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍.