സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി 

കൊച്ചി- വിഴിഞ്ഞത്തെ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍  ശ്രമിക്കാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും ഉള്‍പ്പെടെ പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെ. സി. ബി. സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജനവികാരം മാനിച്ചു പ്രശ്നപരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയാറാകണമെന്നും കെ. സി. ബി. സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Latest News