Sorry, you need to enable JavaScript to visit this website.

മലമ്പുഴ വനത്തില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മലമ്പുഴ- വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ ജനവാസ മേഖലയോടു ചേര്‍ന്ന വനത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 

വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. കമിഴ്ന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന്റെ ഒരുകൈ മുറിഞ്ഞിട്ടുണ്ട്. കൈയ്യിലെ മുറിവ് ആക്രമണത്തിനിടെ സംഭവിച്ചതോ മൃഗങ്ങള്‍ കടിച്ചുവലിച്ചപ്പോഴോ ആകാമെന്നും പോലീസ് പറയുന്നു. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. 

സമീപ പ്രദേശത്ത് അടുത്തിടെ ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. കൊല നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.

Latest News