Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഖത്തര്‍ ഗ്രാമത്തെ വാര്‍ത്തയാക്കി അന്താരഷ്ട്ര മാധ്യമങ്ങള്‍

ദോഹ- ഖത്തറില്‍ മഴ പെയ്താല്‍ കുട പിടിക്കുന്ന തൃശൂര്‍ കെട്ടുങ്ങലില്‍ പടര്‍ന്ന ലോകകപ്പ് മാനിയ അന്താരാഷ്ട്ര മാധ്യമങ്ങളിലും.
ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ തൃശൂര്‍ ജില്ലയിലെ കെട്ടുങ്ങല്‍ ഗ്രാമം അതിന്റെ ആവശം ഏറ്റെടുക്കാന്‍ ഒരുങ്ങിയിരുന്നു. കെട്ടുങ്ങലുകാര്‍ക്ക് ഖത്തറുമായുള്ള ബന്ധം ഒരിക്കലും അറുത്തുമാറ്റാന്‍ കഴിയില്ല. 70 വര്‍ഷം മുമ്പ് 1952 ല്‍ ഖത്തറില്‍ ജീവിത മാര്‍ഗം കണ്ടെത്തിയ അബ്ദുല്‍ അസീസില്‍നിന്ന് തുടങ്ങുന്നു ഈ ഗ്രാമവാസികളുടെ ഖത്തിലേക്കുള്ള യാത്ര.  അവരില്‍ ഫുട്‌ബോള്‍ പ്രേമികളടക്കം ധാരാളം പേര്‍ ഇപ്പോഴും ഖത്തറില്‍ ജോലി നോക്കുന്നു.
ജനിച്ച മണ്ണ് കഴിഞ്ഞാല്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന നാടാണ് ഖത്തറെന്ന് ഇവിടത്തുകാര്‍ പറയുമ്പോള്‍ അതില്‍ അതിശയോക്തിയില്ല. ഖത്തറിനു ലഭിച്ച സൗഭാഗ്യം തങ്ങളും ആഘോഷിക്കുന്നുവെന്നാണ് കെട്ടുങ്ങലെന്ന ഖത്തര്‍ ഗ്രാമം പറയുന്നു. ജനപ്രതിനിധികളടക്കം കെട്ടുങ്ങലുകാരുടെ ആവേശത്തില്‍ പങ്കുചേരകയും ചെയ്തു.

 

 

Latest News