Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

അഞ്ചുനായികമാര്‍, ഹെര്‍ സിനിമയുടെ ഫസ്റ്റ് ലുക് ഇറങ്ങി

ഉര്‍വശി, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത്, ലിജോ മോള്‍ ജോസ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഹെര്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് എത്തി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തിന്റെ സംവിധാനം ലിജിന്‍ ജോസാണ്. നിര്‍മാണം അനീഷ് എം. തോമസ്, അര്‍ച്ചന വാസുദേവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ , ലോ പോയിന്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ലിജിന്‍.

ശാന്തയായി ഉര്‍വ്വശിയും രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും എത്തുമ്പോള്‍ അനാമിക എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ രാജേഷ് എത്തുന്നത്. അഭിനയ എന്ന കഥാപാത്രമായാണ് ലിജോ മോള്‍ എത്തുക. ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗുരു സോമസുന്ദരവും രാജേഷ് മാധവനുമാണ്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ചു സ്ത്രീകള്‍. ഇവര്‍ അഞ്ചു പേരും ഒരു പോയിന്റില്‍ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സഹനിര്‍മാതാവായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നീ കോ ഞാ ചാ, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം. തോമസിന്റെ ആദ്യ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെര്‍'. െ്രെഫഡേ, ലോ പോയിന്റ്, ചേര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

 

Latest News