Sorry, you need to enable JavaScript to visit this website.

പൊരിവെയില്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍, ഇന്ദ്രന്‍സും സുരഭിയും പ്രധാനവേഷങ്ങളില്‍

കളിയച്ഛന്‍ എന്ന ചിത്രത്തിനു ശേഷം ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊരിവെയില്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍.

നാരായണന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ചെറുകുന്നം, ശിബിരാജ്, ഉമേശ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര കോഴിക്കോട്, രമ്യരാഘവന്‍ എന്നിവരാണ് അഭിനയിക്കുന്നത്. എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. സംഗീതം ബിജിബാല്‍, ഗാനരചന റഫീഖ് അഹമ്മദ്.

സാധാരണക്കാരന്റെ ജീവിതം സാധാരണക്കാര്‍ക്ക് വേണ്ടി ലളിതമായ ചലചിത്ര ഭാഷയില്‍ പകര്‍ത്തിയ ചിത്രമാണിത്.  നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തു കയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മപ്പെടുത്തുന്നൊരു സിനിമ - സംവിധായകന്‍ പറഞ്ഞു.

 

Latest News