Sorry, you need to enable JavaScript to visit this website.

കലിപ്പ് തീരാതെ ലണ്ടന്‍, ബ്രിട്ടനിലെ നിക്ഷേപങ്ങളെക്കുറിച്ച് ഖത്തര്‍ പുനരവലോകനം ചെയ്യുന്നു

ദോഹ - ലണ്ടനിലെ ബസുകള്‍, ടാക്‌സികള്‍, ഭൂഗര്‍ഭ ട്രെയിന്‍ സംവിധാനങ്ങള്‍ എന്നിവയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം പരസ്യങ്ങള്‍ ഈ ആഴ്ച നഗര ഗതാഗത അതോറിറ്റി നിരോധിച്ചതിന് പിന്നാലെ ഖത്തര്‍, ലണ്ടനിലെ നിക്ഷേപങ്ങളുടെ അവലോകനം ആരംഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എല്‍.ജി.ബി.റ്റി അവകാശങ്ങളെക്കുറിച്ചുള്ള ലോകകപ്പ് ആതിഥേയരുടെ നിലപാടും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റവും സംബന്ധിച്ച ആശങ്കകളാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ നീക്കത്തിന് കാരണമായതെന്ന് പത്രം പറഞ്ഞു.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അധ്യക്ഷനായ ടി.എഫ്.എല്‍ നിരോധത്തെക്കുറിച്ച് അറിയിക്കാന്‍ ഈ ആഴ്ച ലോകകപ്പിന്റെയും ഖത്തറിന്റെ ടൂറിസം അതോറിറ്റിയുടെയും മേല്‍നോട്ടം വഹിക്കുന്ന ക്യു 22 എന്ന ബോഡിയുമായി ബന്ധപ്പെ തായി ഖത്തറി അവലോകനത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് എഫ്ടി പറഞ്ഞു.
സോവറിന്‍ വെല്‍ത്ത് ഫണ്ട് വഴി ലണ്ടനിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് ഖത്തര്‍.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) ഹാരോഡ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍, ഷാര്‍ഡ് അംബരചുംബി എന്നിവയും കാനറി വാര്‍ഫിന്റെ സഹഉടമയുമാണ്. സവോയ്, ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടലുകളും ഹീത്രൂ എയര്‍പോര്‍ട്ടില്‍ 20 ശതമാനം ഓഹരികളും ബ്രിട്ടനിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സെയിന്‍സ്ബറിയില്‍ 14 ശതമാനം ഓഹരികളും ഗള്‍ഫ് രാജ്യത്തിനുണ്ട്.

 

Latest News