Sorry, you need to enable JavaScript to visit this website.

സ്വദേശികളുടെ ശമ്പളം വെട്ടിക്കുറച്ചാല്‍ ശക്തമായ നടപടി- യു.എ.ഇ മന്ത്രി

അബുദാബി- യു.എ.ഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാറിന്റെ മുന്നറിയിപ്പ്. ബിരുദമുള്ള സ്വദേശികള്‍ക്കു കുറഞ്ഞതു 7000 ദിര്‍ഹം ഡിപ്ലോമക്കാര്‍ക്കു 6000, ഹൈസ്‌കൂള്‍ യോഗ്യതയുള്ളവര്‍ക്കു 5000 ദിര്‍ഹം എന്നിങ്ങനെയാണു ശമ്പളം നല്‍കേണ്ടത്.  
സ്വദേശിവല്‍ക്കരണ നിയമം പാലിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും. 50 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ കമ്പനികളില്‍ ഡിസംബര്‍ 31നകം 2% സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണു നിയമം.  ജോലി അന്വേഷിച്ച് എത്തുന്നവര്‍ക്കു കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് മുന്നറിയിപ്പ്. സ്വദേശിവല്‍ക്കരണത്തിന്റെ മറവില്‍ വഞ്ചിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest News