കൊച്ചിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവേട്ട

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണം പിടികൂടി.
ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണമാണ്  എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ
ദുബായില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ  കോഴിക്കോട്  സ്വദേശി അലിയില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് . നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി 1010 ഗ്രാം സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ചതാണ് ആദ്യം കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയുടെ ഭാഗമായി കാലിന്‍ ധരിച്ചിരുന്ന ഷൂ അഴിപ്പിച്ചപ്പോഴാണ് 182 ഗ്രാം വരുന്ന മൂന്ന് സ്വര്‍ണ ചെയിനുകള്‍ അതിനകത്തും കണ്ടെത്തിയത്.
ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന സാധ്യതകള്‍ പിടിക്കപ്പെടുവാന്‍ തുടങ്ങിയതോടെ പുതു പുത്തന്‍ രീതികള്‍ ഉപയോഗിച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമം നടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

 

Latest News