Sorry, you need to enable JavaScript to visit this website.

പ്രമേഹവും ബി.പിയും: കേരളത്തില്‍ 30 പിന്നിട്ട 25 ശതമാനം പേരിലും ജീവിതശൈലീ രോഗങ്ങള്‍

കണ്ണൂര്‍-സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരില്‍ 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവരെന്ന് റിപ്പോര്‍ട്ട്. അഞ്ചില്‍ ഒരാള്‍ക്ക് രോഗം വരാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവര്‍. 140 പഞ്ചായത്തുകളില്‍ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോള്‍ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 26 ശതമാനം പേര്‍ക്ക് അമിത ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 19 ശതമാനം ആളുകളും ജീവിതശൈലീ രോഗങ്ങളുടെ വക്കിലാണ്.

 

Latest News