തൃശൂര്‍- ഒളരിയില്‍ രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. രണ്ട് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് െ്രെഡവറുടെ നില ഗുരുതരമാണ്. തളിക്കുളത്ത്‌നിന്ന് കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയുമായി തൃശൂരിലെ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഒളരി ഉദയനഗര്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപമുള്ള വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ഇവിടെ ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചാണ് നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞത്. വൈദ്യുതി തൂണിലിടിച്ചാണ് മറിഞ്ഞ് ഏറെ ദൂരം നീങ്ങിയ ആംബുലന്‍സ് നിന്നത്. ആംബുലന്‍സില്‍ പരിക്കേറ്റ കുട്ടിയെ കൂടാതെ മറ്റൊരു കുട്ടിയും കുട്ടിയുടെ അമ്മയും സഹോദരിയും ആംബുലന്‍സ് െ്രെഡവറും സഹായിയുമാണ് ഉണ്ടായിരുന്നത്. െ്രെഡവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.






