പുത്തന്‍ ലുക്കില്‍ റിമി ടോമി, വീണ്ടും മെലിഞ്ഞോ എന്ന് ആരാധകര്‍

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഗായികയും അവതാരകയുമായ റിമി ടോമി. നീലയും വെള്ളയും കോംബിനേഷനിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമാണ് ഗായിക ധരിച്ചിരിക്കുന്നത്. കൊച്ചിയിലെ വെസ്‌റ്റേണ്‍ ലേഡി ബുട്ടീക് ആണ് റിമിക്കു വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്. വസ്ത്രത്തിനനുയോജ്യമായ ഹെയര്‍ സ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

റിമിയുടെ പുത്തന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വീണ്ടും മെലിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യം എന്താണെന്നും ആരാധകര്‍ ചോദിക്കുന്നു.

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വര്‍ധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുന്‍പ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Latest News