ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില 8.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സാധാരണയില്‍നിന്ന് മൂന്ന് ഡിഗ്രി കുറവാണിത്.
ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, രാവിലെ ഒമ്പത് മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 322 ആയിരുന്നു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ദിവസം മുഴുവന്‍ പ്രധാനമായും തെളിഞ്ഞ ആകാശം പ്രവചിക്കുന്നു, അതേസമയം പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ എട്ടരയോടെ 90 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി.