സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, അധ്യാപകനെതിരെ കേസെടുത്തു

കൊല്ലം - ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം മറ്റ് അധ്യാപകരോട് പരാതി പറഞ്ഞു. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലുള്ള അധ്യാപകനായി തിരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു.

 

Latest News