Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

9188 100 100 ൽ വിളിച്ചാൽ ഉടൻ ആംബുലൻസ് എത്തും

തിരുവനന്തപുരം- റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവർക്കും പരിക്കേൽക്കുന്നവർക്കും കൈത്താങ്ങാകാൻ കേരള പൊലീസുമായി സഹകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയർ സേവനം സംസ്ഥാനത്ത് നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  കേരളത്തിൽ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവർത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പർ മുഖ്യമന്ത്രി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റക്ക് നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ നമ്പറിൽ വിളിച്ചാൽ ഉടൻ ആംബുലൻസ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രമേശ് കുമാർ ഫൗണ്ടേഷനും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ചടങ്ങിൽ  പദ്ധതിക്ക് ധനസഹായം നൽകുന്ന രാമു സർവീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതിന്റെ ലോഗോ രമേശ് കുമാർ ഫൗണ്ടേഷൻ അംഗം ഡോ. ശ്യാമളകുമാരിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അപകട സ്ഥലത്തു നിന്ന് മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലാണു കോൾ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യ സ്ഥലം മനസിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്തുള്ള ആംബുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസും, ഐ.എം.എയും പരിശീലനം നൽകിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മൊബൈൽ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷൻ മനസ്സിലാക്കുകയും തുടർന്ന് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ മൊബൈലിൽ അലർട്ട് നൽകുകയും ചെയ്യും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. കൺട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിലവിൽ നോൺ ഐ.സി.യു ആംബുലൻസുകൾക്ക് മിനിമം 500 രൂപയും, ഐ.സി.യു ആംബുലൻസുകൾക്ക് 600 രൂപയും അധികം കിലോമീറ്ററർ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെ ഉള്ളവരോ വാടക നൽകണം. പ്രത്യേക സാഹചര്യത്തിൽ പണം നൽകാൻ സാധിക്കാത്തവർക്ക് ഡോ.രമേഷ് കുമാർ ഫൗണ്ടേഷനിൽ നിന്ന് തുക നൽകും. ചടങ്ങിൽ എം. മുകേഷ് എം.എൽ.എ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. ഉമ്മർ, സെക്രട്ടറി ഡോ.എൻ. സുൾഫി, ട്രോമ കെയർ സെൽ ചെയർമാൻ  ഡോ.ശ്രീജി ത്ത് എൻ.കുമാർ, ഐ.ജി.മനോജ് എബ്രഹാം, ഡി.സി.പി.ജയദേവ്, ഡോ. ജോൺ പണി ക്കർ, ഡോ.മാർത്താണ്ഡൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
 

Latest News