ദൃശ്യം-2 100 കോടി ക്ലബില്‍ 

മുംബൈ- അജയ് ദേവ് ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ദൃശ്യം 2 ഹിന്ദി റീമേക്ക് നൂറു കോടി ക്ലബ് കടന്ന് മുന്നേറുന്നു .ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തില്‍ തന്നെ നൂറു കോടി ക്ലബില്‍ ഇടം നേടിയിരുന്നു. അജയ് ദേവ് ഗണിന്റെ നൂറു കോടി ക്‌ളബില്‍ ഇടം പിടിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണ് ദൃശ്യം 2. ദൃശ്യം 2 മലയാളവും തെലുങ്ക്, കന്നട, റീമേക്കുകളും ഒ.ടി.ടിയിലൂടെയാണ് റിലീസ് ചെയ്തത്. ദൃശ്യം 2 ഹിന്ദി റീമേക്ക് മാത്രമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.
ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സുധീര്‍ കെ. ചൗധരി ആണ് ഛായാഗ്രഹണം.  ഭൂപന്‍ കുമാര്‍, കുമാര്‍ മക്ട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവര്‍ ചേര്‍ന്ന് ടി സീരിസ് , വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
 

Latest News