തലശ്ശേരി ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍

തലശ്ശേരി- ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി നവീന്‍ സജീവ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍. ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടൊപ്പം ജനരക്ഷാ യാത്രയുടെ ടീ ഷര്‍ട്ട് അണിഞ്ഞു നില്‍ക്കുന്ന ഇയാളുടെ ഫോട്ടോ പുറത്തുവന്നു. 

ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് ആര്‍. എസ്. എസ് പ്രവര്‍ത്തകനായ ഇയാള്‍. സി. പി. എം നെട്ടൂര്‍ ബ്രാഞ്ച് അംഗം ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ഇയാളുടെ ബന്ധു നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ. ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്.  ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പ്രദേശത്ത ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് ജാക്സണ്‍ മര്‍ദ്ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തും. പ്രശ്നപരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നു.

Latest News