Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എക്കെതിരെ യുവതി സ്പീക്കറെ സമീപിച്ചു

തിരുവനന്തപുരം- നീതി ഉറപ്പാക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എയ്ക്കെതിരെ പരാതി നല്‍കിയ യുവതി സ്പീക്കറെ സമീപിച്ചു. സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ നീതി ഉറപ്പാക്കുന്നതിന് തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തിയാണ് യുവതി സ്പീക്കര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. 

തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഉള്‍പ്പെടെ പരാതിയില്‍ വിവരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ  ഭീഷണി ഉയരുന്നതായും ഒരാഴ്ച മുമ്പും എം. എല്‍. എ സന്ദേശം അയച്ചായും യുവതി സ്പീക്കറോട് പറഞ്ഞു. എം. എല്‍. എയുടെ ഫോണില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Latest News