Sorry, you need to enable JavaScript to visit this website.

ജിദ്ദ-മക്ക ഹൈവേ സാധാരണ നിലയിലായി

ജിദ്ദ-കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച മക്ക-ജിദ്ദ ഹൈവേ തുറന്നതായും അതേസമയം ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു. മക്കയില്‍നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ മുന്‍ കരുതലുകള്‍ ശ്രദ്ധിക്കണം.
വ്യാഴാഴ്ച എട്ട് മണക്കൂര്‍ നീണ്ട കനത്ത മഴയെ തുടര്‍ന്നാണ് ഹൈവേ താല്‍ക്കാലികമായി അടച്ചിരുന്നത്. നഗരത്തിലെ നിരവധി ടണലുകളും അടച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ നൂറുകണക്കിനു വാഹനങ്ങളാണ് ഒലിച്ചുപോയതും കേടുപാടുകള്‍ പറ്റിയതും. റോഡില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്താണ് മക്ക-ജിദ്ദ ഹൈവെ തുറന്നത്.

 

Latest News