മത്സ്യകന്യക കേന്ദ്രകഥാപാത്രമായി ഒരു മലയാളചിത്രം 'ഐ ആം എ ഫാദര്‍'; ഡിസംബര്‍ 9ന് തീയേറ്റര്‍ റിലീസിന് 

കൊച്ചി- വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച് രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത 'ഐ ആം എ ഫാദര്‍' ഡിസംബര്‍ 9ന് തിയേറ്റര്‍ റിലീസിന് തയ്യാറായി. പ്ലാന്‍ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹ നിര്‍മ്മാണം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഗാനരചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ തമിഴ് സംവിധായകന്‍ സാമിയുടെ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീന്‍,  തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ  മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. കഥാ പശ്ചാത്തലവും മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നല്‍കുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമ പുതുമയുള്ള ചിന്തകള്‍ക്ക് ലോക സിനിമയിലെ കലാ, വിപണന മൂല്യങ്ങളും ചേര്‍ത്തു പിടിക്കുന്നു. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.

കോ പ്രൊഡ്യൂസര്‍- രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലന്‍, എഡിറ്റിംഗ്- താഹിര്‍ ഹംസ, മ്യൂസിക്- നവ്‌നീത്, ആര്‍ട്ട്- വിനോദ് കുമാര്‍, കോസ്റ്റ്യും- വസന്തന്‍, ഗാനരചന- രാജു ചന്ദ്ര, മേക്കപ്പ്- പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്, പി. ആര്‍. ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്- പ്രശാന്ത് മുകുന്ദന്‍, ഡിസൈന്‍- പ്ലാന്‍ 3.

Latest News