ദല്‍ഹി ജുമാ മസ്ജിദില്‍ സത്രീകളുടെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ന്യൂദല്‍ഹി- തലസ്ഥാനത്തെ പ്രശസ്തമായ ജുമാ മസ്ജിദില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിരോധം നീക്കാന്‍ ഷാഹി ഇമാം സമ്മതിച്ചു. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന ഇമാം ബുഖാരിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് രാജ് നിവാസ് വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ പള്ളിയുടെ പരിപാവനത്വം പാലിക്കണമെന്ന ഉപാധിയോടെയാണ് ഇമാം ബുഖാരി വിലക്ക് നീക്കാന്‍ സമ്മതിച്ചത്.
പെണ്‍കുട്ടികള്‍ തനിച്ചോ സംഘമായോ പള്ളിയില്‍ പ്രവേശിക്കരുതെന്ന് പ്രവേശന കവാടങ്ങളില്‍ നോട്ടീസ് പതിച്ചത് വിവാദമായിരുന്നു. സ്വമേധയാ കേസെടുത്തതായും ജുമാ മസ്ജിദ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചതായും ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചിരുന്നു.

 

Latest News