കൊല്ലം- ബൈക്ക് സ്കൂട്ടറിലിടിച്ച് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്രചെയ്തിരുന്ന യുവതി മരിച്ചു. ചിതറ തുടയന്നുര് രംഗ് നാഥ വിലാസത്തില്‍ അരുണിമ(36) ആണ് മരിച്ചത്. ചിതറ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
അരുണിമയുടെ ഭര്‍ത്താവ് ,സന്തോഷ്,മക്കളായ സാഗര്‍,അഭിനന്ദ ബൈക്ക് യാത്രക്കാരായ
ഷെഹിന്ഷ, ശ്രീരാജ് എന്നിവരെ ഗുരുതര പരികളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട ബൈക്ക് കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.






