ജിദ്ദ- കനത്ത മഴ തുടരുന്ന ജിദ്ദയില്‍ വെള്ളക്കെട്ട് നീക്കാന്‍ സര്‍വ സജ്ജീകരണങ്ങളുമായി ജിദ്ദ നഗരസഭ.
60 മില്ലിമീറ്റര്‍ കവിഞ്ഞ് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. മഴ കുറയുന്നതിനനുസരിച്ച് എല്ലാ ഭാഗങ്ങളിലും രംഗത്തിറങ്ങാന്‍ ഫീല്‍ഡ് വിംഗിനോട് നഗരസഭ ആവശ്യപ്പെട്ടു. ഇതിന്നായി 2564 തൊഴിലാളികളെയും 960 യന്ത്രങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
16 ബലദിയകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.






