ജിദ്ദയില്‍ മഴക്ക് ശമനമില്ല; മക്ക ജിദ്ദ ഹൈവേ അടച്ചു

ജിദ്ദ-രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ കാരണം മക്ക ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെളളക്കെട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ കരുതല്‍ നടപടിയെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
ഹറമൈന്‍ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. മഴതുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.
വെള്ളം ഒഴിഞ്ഞു പോകാത്തത് കാരണം ഫലസ്തീന്‍ ടണലില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്.

 

Latest News