Sorry, you need to enable JavaScript to visit this website.

കോതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് അതിക്രമം, കോഴിക്കോട്ട് നാളെ ഹര്‍ത്താല്‍ 

കോഴിക്കോട്- നഗരത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ   കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.  കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍. 
മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ഉപരോധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു.  റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. ഇതോടെ സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. ഇന്നലെ പ്ലാന്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളേയും സമരക്കാര്‍ തടഞ്ഞിരുന്നു. 
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മ്മാണമെന്നും, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി വ്യക്തമാക്കി. സ്ത്രീകളെ നിയന്ത്രിക്കാന്‍ പുരുഷ പോലീസ് രംഗത്തിറങ്ങിയതായും ആക്ഷേപമുണ്ട്. 

Latest News