സൗദി ടീം അംഗങ്ങളുമായി സ്‌പോര്‍ട്‌സ് മന്ത്രിയുടെ ചര്‍ച്ച

ദോഹ- അര്‍ജന്റീനയുമായുള്ള മത്സരത്തിലെ ഐതിഹാസിക വിജയത്തിനുശേഷം പോളണ്ടുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന സൗദി ടീം അംഗങ്ങളുമായി സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി.

സൗദി ദേശീയ ടീമിനെ പിന്തുണച്ച എല്ലാവര്‍ക്കും അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീം അംഗങ്ങള്‍ക്ക് അദ്ദേഹം എല്ലാ വിജയങ്ങളും ആശംസിച്ചു. മികവ് തെളിയിക്കാനും നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും വഴിയൊരുക്കുന്ന രാഷ്ട്രനേതൃത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.

 

 

Latest News