Sorry, you need to enable JavaScript to visit this website.
Friday , December   02, 2022
Friday , December   02, 2022

ഖത്തർ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്

ദോഹ-ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ഈ മാസത്തെ ഓപണ്‍ ഹൗസ് നാളെ വ്യാഴാഴ്ച നടക്കും . മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത് .
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 23671961195 (പാസ്‌വേഡ് 112200) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.

 

Latest News