Sorry, you need to enable JavaScript to visit this website.

VIDEO - തോബണിഞ്ഞ് യൂറോപ്യർ, വേഷം കൊണ്ട് തിരിച്ചറിയാതെ ദോഹ

ദോഹ- എല്ലാം ഫുട്‌ബോൾ മാത്രമായി മാറുന്ന അത്ഭുതത്തിൽ ദോഹ നഗരം വേഷം വരെ മാറ്റിയണിയുന്നു. ഈ നഗരത്തിൽ വേഷം കൊണ്ട് ഇപ്പോൾ ആരെയും തിരിച്ചറിയുന്നില്ല. ലോകകപ്പ് ഫുട്‌ബോളിനായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ ആരാധകർ അവരുടെ വേഷം പോലും മാറ്റിയിരിക്കുന്നു. പരമ്പരാഗത അറബ് വേഷം ധരിച്ച് യൂറോപ്പിലെയും അമേരിക്കയിലും ആളുകൾ ദോഹ തെരുവിലൂടെ നടക്കുന്നു.

പരമ്പരാഗത അറബ് വേഷമായ തോബ് ധരിച്ചാണ് പലരും അറബ് സംസ്‌കാരത്തെ നെഞ്ചേറ്റുന്നത്. അതാത് രാജ്യങ്ങളുടെ പതാകയുടെ നിറമുള്ള തോബുകൾ ദോഹയിൽ ലഭ്യമാണ്. നൂറു ഖത്തർ റിയാൽ മുതലാണ് ഈ തോബുകളുടെ വില. തോബു വാങ്ങാനും അണിയാനും വിദേശികളുടെ തിരക്കുണ്ട്. തുണിയുടെ ഗുണ നിലവാരത്തിന് അനുസരിച്ചാണ് വില.
500 റിയാലിന് മുകളിൽ വിലയുള്ള തോബുകളുണ്ട്. ഇംഗ്ലണ്ട്, അർജന്റീന, ബ്രസീൽ, മെക്‌സിക്കോ,ജപ്പാൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പതാകയുടെ മാതൃകയിലുള്ള തോബുകൾ ലഭ്യമാണ്. 
സ്‌റ്റേഡിയത്തിലും നൂറു കണക്കിന് ആരാധകർ പരമ്പരാഗത അറബ് വേഷം ധരിച്ച് കളി കാണാനെത്തുന്നുണ്ട്. മറ്റൊരു ലോകകപ്പിലും കാണാനാകാത്ത കാഴ്ചയാണ് ഖത്തർ ലോകകപ്പ് ലോകത്തിന് സമ്മാനിക്കുന്നത്.
 

Tags

Latest News