Sorry, you need to enable JavaScript to visit this website.

അങ്കിളും മമ്മുട്ടിയുടെ രക്ഷയ്‌ക്കെത്തില്ല 

നിരവധി ഫ്‌ളോപ്പുകള്‍ക്കിടയില്‍ മെഗാ സ്റ്റാര്‍ മമ്മുട്ടിയ്ക്ക് ആശ്വാസം പകരുമെന്ന് കരുതിയ അങ്കിളും പ്രദര്‍ശന ശാലകളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. കോഴിക്കോട്ടെ തിയേറ്ററുകളിലൊന്നില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച സെക്കന്റ് ഷോയ്ക്ക് വിരലിലെണ്ണാവുന്ന പ്രേക്ഷകരേ ഉണ്ടായിരുന്നുള്ളു.  നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ജോയ് മാത്യുവിന്റേതാണ്. കഥ കേട്ടപ്പോള്‍ പ്രതിഫലം പോലും കാര്യമാക്കാതെ ഈ സിനിമയില്‍ കെകെ എന്ന കൃഷ്ണകുമാറിനെ അവതരിപ്പിക്കാന്‍ ആവേശത്തോടെ മമ്മൂട്ടി എത്തുകയായിരുന്നു. 
'ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്, അവര്‍ക്ക് എത്ര പ്രായമുണ്ട് എന്നത് വിഷയമല്ല' എന്ന പൊതുധാരണയെ അടിസ്ഥാനമാക്കിയാണ് അങ്കിള്‍ എന്ന സിനിമ മുന്നോട്ടുപോകുന്നത്. ആ പൊതുധാരണ തകര്‍ക്കപ്പെടുമോ എന്നതാണ് സിനിമയുടെ അവിചാരിതമായ ഗതിമാറ്റങ്ങളില്‍. 
കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഊട്ടിയില്‍ ഒരു ഹര്‍ത്താല്‍ ദിവസം അവിചാരിതമായി വഴിയില്‍ കുടുങ്ങിപ്പോകുകയാണ് വിജയന്റെ (ജോയ് മാത്യു) മകള്‍ ശ്രുതി(കാര്‍ത്തിക മുരളീധരന്‍). കോഴിക്കോട്ടേക്ക് ഒരു ബിസിനസ് ട്രിപ്പിന് പോകുമ്പോള്‍ ആ വഴി വരുന്ന കൃഷ്ണകുമാര്‍ (മമ്മൂട്ടി) നിസഹായയായി നില്‍ക്കുന്ന ശ്രുതിക്ക് ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്യുന്നു. വിജയന്റെ സുഹൃത്തുകൂടിയാണ് കൃഷ്ണകുമാര്‍. മമ്മുട്ടിയുടെ പഴയ കുട്ടേട്ടന്‍ നിലവാരത്തിലേക്ക് താഴ്ന്നില്ലെന്നത് മാത്രമാണ് ആശ്വാസം. 
 
 

Latest News