ദോഹ- അര്‍ജന്റീനക്കെതിരായ സൗദി വിജയത്തില്‍ സൗദി സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരനുമായി തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.
ഇന്നലെ ഉറക്കം എങ്ങിനെയായിരുന്നു എന്നാണ് സൗദി ടീം വിജയത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സൗദി സ്പോര്‍ട്സ് മന്ത്രിയോട് ഖത്തര്‍ അമീര്‍ ആരാഞ്ഞത്. ഇത് പറഞ്ഞ് ഖത്തര്‍ അമീര്‍ പൊട്ടിച്ചിരിച്ച് സൗദി മന്ത്രിയുടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.
— sara (@sara200248824) November 23, 2022






