മാര്‍ച്ച് 23 സൗദിയില്‍ സാമൂഹിക പ്രതിബദ്ധതാ ദിനം

റിയാദ്- എല്ലാ വര്‍ഷവും മാര്‍ച്ച് 23 ന് സൗദിയില്‍ സാമൂഹിക പ്രതിബദ്ധതാദിനമായി ആചരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
വാഹനങ്ങളില്‍ നടത്തുന്ന പതിവ് സാങ്കേതിക പരിശോധനക്ക് (ഫഹ്‌സുദ്ദൗരി) പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ നിര്‍ണയിക്കുന്ന പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.
ആവേശത്തോടെയും നിശ്ചയാര്‍ഢ്യത്തോടെയും സൗദി ടീം ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പ്രയാണം തുടരുമെന്ന് മന്ത്രിസഭ പ്രത്യാശിച്ചു. സൗദി ടീമിന്റെ വിജയത്തില്‍ അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ച രാഷ്ട്ര നേതാക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും മന്ത്രിസഭ പറഞ്ഞു.

 

Latest News