ദോഹ- ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദി അറേബ്യ വിജയിച്ച മത്സരത്തിനിടെ സൗദി പതാകയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദും. സൗദി അറേബ്യയുടെ പതാക കഴുത്തില്‍ ചുറ്റിനില്‍ക്കുന്ന ഖത്തര്‍ അമീറിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പുഞ്ചിരിയോടെ നില്‍ക്കുന്ന അമീറിന് ഒരു ഫുട്‌ബോള്‍ പ്രേമി സൗദി പതാക നല്‍കിയപ്പോള്‍ അത് സന്തോഷത്തോടെ വാങ്ങുകയും കഴുത്തില്‍ ചുറ്റുകയും വീശുകയും ചെയ്യുന്നതാണ് വീഡിയോ.
ലുസൈല്‍ സ്‌റ്റേഡിയത്തില്‍ സൗദി ഗ്രീന്‍ ഫാല്‍ക്കണ്‍സിന്റെ ആദ്യ മത്സരത്തിലാണ് അര്‍ജന്റീനയ 2-1 ന് തകര്‍ത്തത്. ഗ്രൂപ്പ് സിയില്‍ കളിക്കുന്ന സൗദി ടീം പോളണ്ടിനെതിരെയും മെക്‌സിക്കോക്കെതിരെയും കളിക്കാന്‍ ഒരുങ്ങുകയാണ്.
Watch: #Qatar’s Emir Sheikh Tamim bin Hamad is seen carrying #SaudiArabia’s flag and draping it around his neck during the Kingdom’s match against Argentina at the FIFA #WorldCup.https://t.co/G450866hTh pic.twitter.com/YB0Pj08uJS
— Al Arabiya English (@AlArabiya_Eng) November 22, 2022






