പൊന്നാനി- എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും,പൊന്നാനി എം.ഇ.എസ് കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദ് (77) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുൻ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ്, പൊന്നാനി നഗരസഭ മുൻ സ്ഥിരം സമിതി അംഗം, എം.ഇ.എസ് എയ്ഡഡ് കോളേജ് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ,എം.ഇ.എസ് മുൻ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി കൃഷ്ണ പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, പി.സി.ഡബ്യു.എഫ് രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ല ഹാജി.മാതാവ്: ഖദീജ ഹജ്ജുമ.ഭാര്യ: ഫാത്തിമ. മക്കൾ: ഷറീന പർവീൺ (മഞ്ചേരി), ഡോ.ഗസനഫർ റോഷൻ ,ഷബ്നം (ഖത്തർ), ഷിറാസ് പർവീൺ (കോഴിക്കോട്).മരുക്കൾ: മുഹമ്മദ് റൂബി (മഞ്ചേരി), ഷമീർ (ഖത്തർ), തസ്നി ഖാദിരി (കോഴിക്കോട്), ഡോ.മറിയം ഫിദ .സഹോദരങ്ങൾ: അബൂബക്കർ ,ഇബ്രാഹിംകുട്ടി, അബ്ദുൾ റസാഖ് (മൂവരും ഖത്തർ), അശ്റഫ് ,ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ.ഖബറടക്കം ചൊവ്വ വൈകീട്ട് അഞ്ച് മണിക്ക് പൊന്നാനി കടവനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ






