VIDEO നിങ്ങള്‍ അധിനിവേശക്കാരാണ്, ഖത്തറില്‍ ഇസ്രായേല്‍ ടി.വികളോട് സംസാരിക്കാതെ അറബ് ഫാന്‍സ്

ദോഹ- ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ, ദോഹയില്‍ അറബ് ഫുട്‌ബോള്‍ പ്രേമികള്‍ ഇസ്രായേലി ടി.വി ചാനലുകള്‍ക്ക് അഭിമുഖം നല്‍കാന്‍ വിസമ്മതിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ലോകകപ്പ് വേദിയില്‍ ഖത്തറി, അറബ് ഫുട്‌ബോള്‍ പ്രേമികളില്‍നിന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരിടുന്ന വലിയ ബഹിഷ്‌കരണമാണ് വീഡിയോകളില്‍ കാണുന്നത്.  ദോഹയിലെ പ്രശസ്തമായ സൂഖ് വാഖിഫില്‍ ഖത്തരി യുവാവ് ഇസ്രായേല്‍ ചാനലിന് അഭിമുഖം നല്‍കാന്‍ വിസമ്മതിക്കുന്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.
മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കാന്‍ ആദ്യം തയാറായ യുവാവ്  അല്‍ഇസ്രായേല്‍ ചാനലില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനകനാണ്  മുന്നിലെന്ന് അറിഞ്ഞപ്പോള്‍, ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറുന്നു.
ലെബനീസ് ഫുട്‌ബോള്‍ പ്രേമികള്‍ ഹീബ്രു ചാനലിനോട് സംസാരിക്കാന്‍ വിസമ്മതിക്കുന്നതാണ് മറ്റൊരു വീഡിയോ. റിപ്പോര്‍ട്ടര്‍ ഇസ്രായേലിയാണെന്ന് അറിഞ്ഞതിതോടെ 'ഇസ്രായേല്‍' നിലവിലില്ലെന്നും ഫലസ്തീനാണ് നിലവിലുള്ളതെന്നും അവര്‍ പ്രതികരിക്കുന്നു.  
മറ്റൊരു വീഡിയോയില്‍ അറബ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരു ഹീബ്രു ചാനലിന്റെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും വളഞ്ഞ് ഇസ്രായേല്‍ പുറത്തെന്ന് പറയുന്നു.
കാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഇസ്രായേലിയാണെന്ന് അറിഞ്ഞപ്പോള്‍ രണ്ട് അറബ് യുവാക്കള്‍ സംസാരിക്കാന്‍ വിസമ്മതിക്കുന്നതാണ് മറ്റൊരു രംഗം.
അധിനിവേശ ചാനലിന്റെ തത്സമയ സംപ്രേഷണത്തിനിടെ കോര്‍ണിഷില്‍ ഒരു ആരാധകന്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി.

 

Latest News