ഞാന്‍ നിന്നെ പ്രേമിക്കുന്നില്ല; സാനിയ മിർസയോട് ശുഐബ്, വൈറലായി വീഡിയോ

ദുബായ്- ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതുമുതല്‍ ആരാധകര്‍ അവരെ പിന്തുടരുകയാണ്.   ദമ്പതികളുടെ സോഷ്യല്‍ മീഡിയയിലെ ചലനങ്ങള്‍ നെറ്റിസണ്‍സ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
സാനിയ മിര്‍സയുടെയും ശുഐബ് മാലിക്കിന്റെയും വിവാഹം തകര്‍ന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ദമ്പതികളുടെ ഒരു വീഡിയോ ആരാധകര്‍ ഏറ്റുപിടിച്ചു.
2021 ഡിസംബറില്‍ സാനിയ മിര്‍സ പങ്കിട്ട ഇന്‍സ്റ്റഗ്രാം റീലില്‍, 'മേ തുംസെ പ്യാര്‍ നഹി കര്‍ത്ത' എന്ന് ശുഐബ് മാലിക്ക് പറയുന്നത് കേള്‍ക്കാം. രണ്ടാമതൊന്ന് ആലോചിക്കാതെ സാനിയ മറുപടി പറഞ്ഞു, 'ഇസ്‌മേന്‍ തേരാ ഘാതാ മേരാ കുച്ച് നഹി ജാതാ' (ഗജേന്ദ്ര വര്‍മയുടെ 'തേരാ ഘാതാ' എന്ന ഹിറ്റ് ഗാനത്തിലെ വരി). 'യുവര്‍ ലോസ് ബഡ്ഡി,' സാനിയ തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ പഴയ വീഡിയോ സാനിയയുടെ ഇന്‍സ്റ്റഗ്രാം വാളില്‍നിന്നാണ് തപ്പിയെടുത്തത്.  അന്നത്തെ 'റീല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി' എന്ന് പറഞ്ഞു കൊണ്ടുള്ള കമന്റുകള്‍ നിറയുകയും ചെയ്തു.  
വിവാഹ മോചനത്തെ കുറിച്ച് ദമ്പതികളില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാടില്ലെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് അവരോട് അഭ്യര്‍ഥനകള്‍ നടത്തുന്നത്.
2010 ലാണ് സാനിയ മിര്‍സയും ശുഐബ് മാലിക്കും വിവിഹിതരായത്. 2018 ല്‍ ഇസാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sania Mirza (@mirzasaniar)

 

Latest News