ദോഹ- ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു. ട്രമഡോളും ഹാഷിഷും ഖത്തറിലേക്ക് കടത്താനുള്ള ശ്രമമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയത്.
സംശയത്തെ തുടര്‍ന്ന് അധികൃതര്‍ പരിശോധിച്ച യാത്രക്കാരന്റെ ബാഗേജില്‍ നിന്നാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. 1,990 ട്രമഡോള്‍ ഗുളികകളും 464.5 ഗ്രാം ഹാഷിഷും പിടിച്ചെടുത്തത.