കളിക്കുശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ഫുട്‌ബോള്‍ പ്രേമികളുടെ വീഡിയോ വൈറലായി

ദോഹ-ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ശേഷം ജപ്പാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയും വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.
കളി അവസാനിച്ച ശേഷം ആളുകള്‍ സ്‌റ്റേഡിയത്തില്‍ നിന്ന് തിരക്കിട്ട് ഇറങ്ങിപ്പോകുമ്പോഴാണ് ചിലര്‍ അവിടെ തന്നെ തങ്ങി സ്‌റ്റേഡിയം വൃത്തിയാക്കുന്നത്.
പ്രശസ്ത ബഹ്‌റൈന്‍ യൂട്യൂബര്‍ ഒമര്‍ അല്‍ഫാറൂഖ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, സ്‌റ്റേഡിയത്തില്‍ നിന്ന് ജനക്കൂട്ടം ഇറങ്ങിയതിന് ശേഷം വലിയ ബാഗുകളുമായി ജാപ്പനീസ് കാണികള്‍ വൃത്തിയാക്കുന്നത് കാണാം.

നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന ഒമര്‍ ഫാറൂഖിന്റെ ചോദ്യത്തിന് 'ഞങ്ങള്‍ ജാപ്പനീസ് ആണ്, ഞങ്ങള്‍ ചപ്പുചവറുകള്‍ ഉപേക്ഷിക്കുന്നില്ല, ഞങ്ങള്‍ സ്ഥലത്തെ ബഹുമാനിക്കുന്നു' എന്നാണ് അവരില്‍ ഒരാള്‍ ഉത്തരം നല്‍കിയത്. പലരും സ്‌റ്റേഡിയത്തില്‍ ഉപേക്ഷിച്ച പതാകകള്‍ ശേഖരിക്കുന്നതും കണ്ടു. ഇവയേയും ബഹുമാനിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ ശ്രദ്ധേയമായതോടെ പലരും ജാപ്പനീസ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ന്ദി പറഞ്ഞു. ഇത്തരം പെരുമാറ്റം അവരെ കൂടുതല്‍ ബഹുമാനിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു.

 

Latest News