ഹൃദയാഘാതം; മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി

അബുദാബി-കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ.അമീന്‍ (38) ഹൃദയാഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ നിര്യാതനായി.
അബുദാബി- കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു.
ടി.പി.കെ മൊയ്തീന്റേയും ആമിനയുടേയും മകനാണ്. ഭാര്യ: ഹാമിദ. നാലു മക്കളുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കള്‍ വൈകിട്ട് ഏഴു മണിക്ക് നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത് നിസ്‌കാരത്തിനു വരുന്നവര്‍ മഗ്‌രിബ് നിസ്‌കാരത്തിനു ബനിയാസ് മോര്‍ച്ചറിക്ക് അടുത്തുള്ള പള്ളിയില്‍ എത്തിച്ചേരണം.

 

Latest News