Sorry, you need to enable JavaScript to visit this website.

രാധിക ആപ്‌തെയും ഹോളിവുഡിലേക്ക് 

പ്രിയങ്ക ചോപ്രയ്ക്കും ദീപിക പദുക്കോണിനും പിന്നാലെ രാധിക ആപ്‌തെയും ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്കെത്തുന്നു. ഒരൊറ്റ മലയാള സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടൂള്ളൂവെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ഈ താരസുന്ദരി. ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു. രജനികാന്തിന്റെ  നായികയായി അഭിനയിച്ച കബാലി ചിത്രവും തെന്നിന്ത്യയുടെ പ്രിയങ്കരിയാക്കി മാറ്റി രാധികയെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്‌തെ പിന്നീട് തെന്നിന്ത്യന്‍  സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. രാധിക ആപ്‌തെ ഹോളിവുഡ് സിനിമയിലും അഭിനയിക്കുകയാണ്. ദ വെഡ്ഡിങ് ഗസ്റ്റ് എന്ന സിനിമയിലാണ് രാധിക ആപ്‌തെ നായികയാകുന്നത്. മൈക്കിള്‍ വിന്റര്‍ബോട്ടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവ് പട്ടേല്‍ നായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  മറ്റൊരു ഹോളിവുഡ് സിനിമയിലും രാധിക ആപ്‌തെ നായികയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

Latest News