ബോളിവുഡിനെ കരകയറ്റാന്‍ മലയാളത്തിന്റെ  ദൃശ്യം രണ്ടിനാവുമോ? 

മുംബൈ-കോവിഡിന് ശേഷം തിയേറ്ററുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സിനിമ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കാന്താര ഉള്‍പ്പെടെ കന്നഡയില്‍ പോലും മെഗാ ഹിറ്റുകളുണ്ടായി. തമിഴ്, തെലുങ്ക് സിനമികളുടെ കാര്യം പറയാനുമില്ല. മലയാളത്തില്‍ പല പരീക്ഷണങ്ങളും അപ്രതീക്ഷിത വിജയങ്ങളുമുണ്ടായി. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ഐക്കണായി പരിഗണിക്കുന്ന ബോളിവുഡില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സൂപ്പര്‍ താരങ്ങളുടെ പടങ്ങള്‍ വരൊ പൊട്ടുന്നു.ചിലര്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്നു. അതിനിടയ്ക്കാണ് പ്രതീക്ഷകളുണര്‍ത്തി മലയാളത്തിലെ ദൃശ്യം രണ്ട് റീമേക്കിന്റെ വരവ്. 
ബോളിവുഡിനെ കരകയറ്റാന്‍ മലയാളത്തിന്റെ ഹിന്ദി റീമേക്ക് ദൃശ്യം രണ്ടിന് ആകുമെന്നാണ് സിനിമ ലോകത്തിന്റെ പ്രതീക്ഷ. അതിനൊരു സൂചന നല്‍കിയിരിക്കുകയാണ്  കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്. 15.38 കോടി രൂപയാണ് ആദ്യദിനത്തെ കലക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ഇന്ത്യയില്‍ മാത്രം 3302 സ്‌ക്രീനുകളിലും വിദേശങ്ങളില്‍ 858ഉം ആണ് ആദ്യ ദിനത്തെ സ്‌ക്രീന്‍ കൗണ്ട്. ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദാണ്. 

Latest News