യുഎഇയില്‍ മണല്‍കാറ്റിനും മഴക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

ദുബായ്-യുഎഇയിലുടനീളം വ്യാഴാഴ്ച ശക്തമായ മണല്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് വാരാന്ത്യത്തില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു. അന്തരീക്ഷം മൂടിക്കെട്ടി കാഴ്ചാ പരിധികുറഞ്ഞിട്ടുമുണ്ട്. പൊതുവെ മേഘാവൃതവും പൊടിനിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും വ്യാഴാഴ്ച. കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കടലോരങ്ങളില്‍ പോകുന്നവരും അതീവജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. മേഖലയിലെ കടലോരങ്ങളില്‍ വന്‍ തിരമാലകള്‍ അടിച്ചുവീശാന്‍ സാധ്യതയുണ്ട്. 

Latest News