റാസല്‍ഖൈമ- ചികിത്സക്കായി നാട്ടില്‍ പോയിരുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനി സല്‍മ റസാഖ് (44) നിര്യാതയായി. വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം തുടരുന്ന സല്‍മ ചികില്‍സാര്‍ഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുന്‍ സെക്രട്ടറിയും റാസല്‍ഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. റാക് ചേതനയുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാന്‍ റസാഖ്.






