വാഷിംഗ്ടണ്‍- രാഷ്ട്രത്തലവന്മാര്ക്ക് അമേരിക്കയിലെ വിചാരണയില്‍നിന്ന് സംരക്ഷണം നല്‍കുകയെന്നത് പൊതുരീതിയാണെന്ന് അമേരിക്ക. ഈയടിസ്ഥാനത്താലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിചാരണയില്‍നിന്ന് ഒഴിവാക്കിയതെന്ന് യു.എസ് വിദേശകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇതൊരു പുതുമയുള്ള സംഭവമല്ല. 1993 ല്‍ ഹെയ്ത്ത് പ്രസിഡന്റ് അരിസ്റ്റൈഡ്, 2001 ല്‍ സിംബാബ് വെ പ്രസിഡന്റ് മുഗാബെ, 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, 2018 ല്‍ ഡി.ആര്.സി പ്രസിഡന്റ് കബില എന്നിവര്‍ക്ക് വിചാരണയില്‍നിന്ന് സംരക്ഷണം നല്‍കിയിട്ടുണ്ട്. രാഷ്ട്രത്തലവന്മാര്ക്കും വിദേശ മന്ത്രിമാര്‍ക്കും ഇത്തരത്തില്‍ സംരക്ഷണം നല്‍കുക അമേരിക്ക അനുവര്‍ത്തിച്ചുവരുന്ന രീതിയാണ്- അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ 2002 ല്‍ കലപമുണ്ടായപ്പോള് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി കലാപം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു മോഡിക്കെതിരായ ആരോപണം.
| VIDEO - പാർവ്വതിയുടെ ഈണം തെറ്റാത്ത ഖുർആൻ പാരായണം |






