ദുബായ് - ഗതാഗതം നിയന്ത്രിച്ച് വൈറലായ പാക്കിസ്ഥാന്‍ സ്വദേശിക്ക് ദുബായ് പോലീസിന്റെ ആദരം. ദുബായിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിച്ച അബാസ് ഖാന്‍ ഭട്ടി ഖാനാണ് ദുബായ് പോലീസിന്റെ ആദരം ഏറ്റുവാങ്ങിയത്.
ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പോലീസ് എത്തുന്നതുവരെ തിരക്കേറിയ റോഡില്‍ ട്രാഫിക് നിയന്ത്രിക്കുന്ന അബാസ് ഖാന്റെ വീഡിയോ ഹസന്‍ നഖ്‌വി എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് വൈറലായത്.
ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ നേതൃത്വത്തിലാണ് അബാസ് ഖാനെ ആദരിച്ചത്. പ്രശസ്തിക്കോ പണത്തിനോ വേണ്ടി ചെയ്തതല്ല. ഇത് എന്റെ കടമയാണ്. അവാര്‍ഡിനും ബഹുമതിക്കും ദുബായ് പോലീസിന് നന്ദി പറയുന്നതായും അബാസ് ഖാന്‍ പറഞ്ഞു.