ന്യൂദല്‍ഹി-എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടീസ് അയച്ച് മുംബൈ ആസ്ഥാനമായ കമ്പനിയുടെ പ്രസിഡന്റില്‍നിന്ന് 15 മുതല്‍ 20 കോടി രൂപ വരെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം ദല്‍ഹിയില്‍ പിടിയിലായി. ക്രൈംബ്രാഞ്ചിന്റെ പിടിയിലായ സംഘത്തിന് ബോളിവുഡ് ചിത്രമായ സ്‌പെഷ്യല്‍ 26ല്‍നിന്നാണ് പ്രചോദനമെന്ന് പോലീസ് പറഞ്ഞു.
അസം റൈഫിള്‍സ് ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ദല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഖിലേഷ് മിശ്ര, ദര്‍ശന്‍ ഹരീഷ്, വിനോദ് കുമാര്‍ പട്ടേല്‍, ധര്‍മ്മേന്ദര്‍ കുമാര്‍ ഗിരി, നരേഷ് മഹ്‌തോ, അസ്രാര്‍ അലി, വിഷ്ണു പ്രസാദ്, ദേവേന്ദര്‍ കുമാര്‍ ദുബെ, ഗുഡ്ഡു എന്ന ഗജേന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്.






