അബുദാബി- തനിക്ക് വേണ്ടി ജോലി ചെയ്ത കാലയളവില്‍ 13,400 ദിര്‍ഹം ട്രാഫിക് പിഴ വരുത്തിയതിന് െ്രെഡവര്‍ക്കെതിരെ നല്‍കിയ കേസില്‍ യു.എ.ഇ യുവതി പരാജയപ്പെട്ടു.
എല്ലാ പിഴകളും തീര്‍ക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ എല്ലാ പിഴകളും അടയ്ക്കുന്നതുവരെ 12 ശതമാനം നിയമപരമായ പലിശ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതി തനിക്കു വേണ്ടി സ്വകാര്യ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നുവെന്ന് യുവതി തന്റെ ഹരജിയില്‍ പറഞ്ഞു.
നേരത്തെ ലേബര്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലാത്തതിനാല്‍ ഹരജി തള്ളുകയായിരുന്നു. അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് യുവതിയെ ഉപദേശിച്ചത്. എല്ലാ കക്ഷികളും നല്‍കിയ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം സിവില്‍ കോടതി ജഡ്ജിയും കേസ് തള്ളി.
െ്രെഡവറുടെ കോടതി ചെലവുകള്‍ വഹിക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടുകയും ചെയ്തു.